2009, ഫെബ്രുവരി 28, ശനിയാഴ്‌ച

കാര്യങ്ങള്‍ ശരിയാണ്

വിരുന്നുകാരെയെല്ലാം വിരുനൂട്ടുകയും പക്ഷെ സ്വന്തം മക്കളെ പട്ടിണിക്ക് ഇടുകയും ചെയ്യുന്ന എന്റെ അമ്മ കേരളം ഒരു കള്ളിയാ ണ് എന്ന് വൈലോപ്പള്ളി എഴുതി .ഇന്നു സാമ്പത്തിക പ്രതിസന്തിക്ക് ശേഷം തിരിച്ചു വരുന്ന മലയാളിയും ഇതു തന്നെയല്ലേ പറയുക .

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

സൂക്ഷ്മ ദൃഷ്ടി (കവിത)

ചുണ്ടുകള്‍
കൈകള്‍
ഉടലുകള്‍
തമ്മില്‍ എല്ലാം പറഞ്ഞു .
ഹൃദയങ്ങള്‍ മാത്രം
പരസ്പര മൌനത്തിലായിരുന്നു .
അതിനാല്‍,
അവര്‍ അകന്നകന്നു
ഇരു ധ്രുവങ്ങളില്‍ എത്തി .
കൊടും തണുപ്പില്‍
ഇരുവരും തണുത്തുറഞ്ഞു പോയി .

ജന്മമെന്ന സുകൃതം (കവിത)

കാത്തിരിപ്പ്
മണിക്കൂറുകള്‍ ,ആഴ്ചകള്‍
മാസങ്ങള്‍ അനവധി .
ചിലപ്പോള്‍ ഒരുജന്മം മുഴുക്കെ .
ഒടുവില്‍ വന്നണയുന്നു
മണ്ണിതില്‍ ഒരു ദിനം .
* * * * *
ആസ്പത്രി വരാന്തയില്‍
ലേബര്‍ റൂമിന് മുന്നില്‍
ഐ .സി .യു വിന്നരികില്‍
നഴ്സുമാര്‍ തന്‍ ചാരത്ത്
എപ്പോള്‍ എപ്പോള്‍ എന്ന ചോദ്യം ?
എല്ലാത്തിനും ഉത്തരമായി
* * * * *
ആദ്യത്തെ ചോദ്യം ;
ആണോ പെണ്ണോ ?
ഉത്തരം :
ഏതാകിലും ദൈവനിശ്ചയം .
ഉയരേണ്ട ആകാംഷ ;
ജീവനോടെയോ .........?
* * * * *
പിന്നെ ,
കുഞ്ഞിക്കരച്ചില്‍
വെളുക്കനെയുള്ള ചിരികള്‍
മുത്തുകള്‍ ഉതിര്‍ന്നു വീഴുന്നു .
മാലഖമാര്‍ മണ്ണില്‍ ഇറങ്ങുന്നു .
ഏവര്‍ക്കും സന്തോഷം
വന്നവന്‍ മാത്രം കരയുന്നു .
ഈ ലോകം ആദ്യമായി
കണ്ടിട്ടോ എന്തോ ?

2009, ഫെബ്രുവരി 4, ബുധനാഴ്‌ച

പരിണാമം (കവിത)


ഇന്നലെ,

അവള്‍ നേരത്തെ തന്നെ
പണി കഴിച്ചു
പെട്ടിക്ക് മുന്നില്‍
ഉപവിഷ്ടയായി.
അവളുടെ മുഖത്ത്
പല ഭാവങ്ങള്‍
കണ്ണ് നീര്‍, പുഞ്ചിരി ,
അന്ന് സീരിയലിന്‍റെ ഭരണം .
ഇന്ന്,
മുന്‍പു ചെയ്തത് ആവര്‍ത്തിച്ചു.
പക്ഷെ നിരാശയായി അവള്‍,
ഇന്നു ടീവിയെ
റിയാലിറ്റി ഷോ ഭരിക്കുന്നു .
നാളെ ,
പരിണാമ നാള്‍
കാത്തിരിക്കുന്നവര്‍ക്ക്
ഉത്തരമായി സ്വര്‍ഗീയ
വിരുന്നു വരവാകും .

[ശംസുദ്ധീന്‍ .VIIth
ഐഡിയല്‍ പബ്ലിക്ക് സ്കൂള്‍ .കുറ്റിയാടി ]


2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

കവിത..

വൈകുന്നേരം
വെറുതെ നടക്കുമ്പോള്‍
അയാളില്‍
ഒരു കവിത
വിരിഞ്ഞു..
കടലാസിലേക്ക്
പകര്‍ത്താന്‍
പെനയെടുതപ്പോഴാന്‍
കവിത, അയാളുടെ bhaarya
വന്നു വിളിച്ചത
അതോടെ
ആദ്യം വന്നവള്‍
എങ്ങോ പറന്നുപോയി
സലാം പറയാതെ തന്നെ...

നിഷാദിന് വേണ്ടി സാദിഖ്

2008, നവംബർ 9, ഞായറാഴ്‌ച

ശൂന്യത

ദൈവം എത്ര നല്ല കലാകാരന്‍ .ശൂന്യതയില്‍ നിന്നു സ്വര്‍ഗം തീര്‍ത്തവന്‍ .ബാക്കി എല്ലാവരും അവനെ അനുകരിക്കുക മാത്രം ചെയ്യുന്നു .

മനുഷ്യ മനസ് അകാശഭൂമികളോളം വിശാലമാണ്

അതിനാല്‍ മനസിന്‍റെ വിശാലത കാത്തു സൂക്ഷിക്കുക .

സമാധാനത്തിനായി ചലിക്കുന്ന തൂലികക്ക് ആശംസകള്‍.